Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Prasad MLA

Alappuzha

കെ​ഇ കാ​ർ​മൽ സ്കൂ​ൾ പ​ഠ​നമി​ക​വി​ൽ മാ​തൃ​ക​യെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ​

മു​ഹ​മ്മ: വി​ദ്യാ​ഭ്യാ​സ മി​ക​വി​ന്‍റെ പ്രാ​ധാ​ന്യം ഒ​ത്തൊ​രു​മ​യോ​ടെ നെ​ഞ്ചി​ലേ​റ്റാ​ൻ മു​ഹ​മ്മ കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് ക​ഴി​യു​ന്ന​താ​യി പി. പ്ര​സാ​ദ് എം​എ​ൽ​എ.

പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.ഡോ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ഗ്രേ​ഷ്യ​സ് എ​റ്റ് ഗ്ലോ​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ടം പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

ജെ​സി രാ​ജു, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ഷ്, റ​വ. ഡോ. ​സാം​ജി വ​ട​ക്കേ​ടം സി​എം​ഐ, ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ, പിടിഎ പ്ര​സി​ഡ​ന്‍റ് പി.പി. അ​ഭി​ലാ​ഷ്, സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ, എ​സ്. സ​ബി​ത, എ​സ്. വൈ​ഗ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up